പ്രവാസികൾ 9 മാസം കൊണ്ട് സ്വദേശങ്ങളിലേക്ക് അയച്ചത് 4.27 ബില്യൺ ദിനാർ

0
26

കുവൈത്ത് സിറ്റി: സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിൻ്റെ ഡാറ്റ അനുസരിച്ച് പ്രവാസികൾ 2022 ലെ ഒമ്പത് മാസ കാലയളവിൽ സ്വദേശിങ്ങളിലേക്ക് അയച്ചത് 4.27 ബില്യൺ ദിനാറാണ്. ആദ്യ പാദത്തിൽ ഇത് ഏകദേശം 1.49 ബില്യൺ ദിനാറും രണ്ടാം പാദത്തിൽ 1.51 ബില്യണും, മൂന്നാം പാദത്തിൽ 1.28 ബില്യൺ ദിനാറുമായിരുന്നു . 2022 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ പ്രവാസികളുടെ സാമ്പത്തിക കൈമാറ്റങ്ങൾ 3.6 ശതമാനം വർദ്ധിച്ചു, 2021 ലെ ഇതേ കാലയളവിലിത് 4.12 ബില്യൺ ദിനാർ ആയിരുന്നു.