കുവൈത്ത് സിറ്റി: ജഹ്‌റ പോലീസ് സ്‌റ്റേഷനിൽ പാർക്ക് ചെയ്‌തിരുന്ന പോലീസ് പട്രോളിംഗ് വാഹനത്തിന് തീയിട്ട പ്രവാസി അറസ്റ്റിൽ. ഇറാഖി പൗരനായ പ്രവാസിയാണ് സംഭവത്തിന് പിന്നിലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . തീപിടിത്തത്തിൽ പൊള്ളലേറ്റ പ്രതിയെ കനത്ത പോലീസ് കാവലിൽ ഏരിയാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കുശേഷം അതിക്രമം ചെയ്യാനുള്ള കാരണം സംബന്ധിച്ച് പോലീസ് ഇയാളിൽ നിന്ന് മൊഴിയെടുക്കും. ഏതാനും ദിവസങ്ങൾക്കു മുൻപ് തീവയ്ക്കുമെന്ന തരത്തിൽ പോലീസ് സ്റ്റേഷനിൽ ഭീഷണി കോൾ ലഭിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി