റെസിഡൻഷ്യൽ ഏരിയകളിലെ മൊബൈൽ ഫുഡ് ട്രക്കുകളുടെ പ്രവർത്തന സമയം നിയന്ത്രിക്കുന്നു

0
35

കുവൈറ്റ് സിറ്റി: റെസിഡൻഷ്യൽ ഏരിയകളിലെ മൊബൈൽ ഫുഡ് ട്രക്കുകളുടെ പ്രവർത്തന സമയം നിർണ്ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള തീരുമാനം പുറത്തിറക്കാൻ ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകി . മൊബൈൽ ഫുഡ് ട്രക്കുകളെ രാത്രി മുഴുവൻ തെരുവിൽ അനുവദിക്കരുത് എന്നാൽ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം ലഭിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റസിഡൻഷ്യൽ ഏരിയകളിൽ മാത്രമല്ല കടൽത്തീരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ലഘുഭക്ഷണങ്ങളും പാനീയങ്ങളും വിൽക്കുന്ന മൊബൈൽ ഫുഡ് ട്രക്കുകളുടെ വ്യാപനം ജനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കുകയും ഇവയുടെ പ്രവർത്തനം നിരുത്തരവാദപരവുമാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് കുവൈത്ത് മുനിസിപ്പാലിറ്റിക്ക് കത്തയച്ചിരുന്നു. അതിലുപരിയായി, അവരിൽ ചിലർ മയക്കുമരുന്നും ലഹരി വസ്തുക്കളും പോലുള്ള നിരോധിത വസ്തുക്കൾ വിൽക്കുന്നതായി വിവരം ലഭിച്ചതായും ആഭ്യന്തരമന്ത്രാലയൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട് . ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്

നിയന്ത്രണങ്ങൾ നിലവിൽ വന്നാൽ, രാത്രിയിൽ തെരുവുകളിലും റോഡുകളിലും മൊബൈൽ ഫുഡ് ട്രക്കുകൾ പാർക്ക് ചെയ്യാൻ അനുവദിക്കാതിരിക്കാനും ഈ നിയമം ലംഘിച്ചാൽ മുന്നറിയിപ്പ് നൽകാതെ വാഹനം മുനിസിപ്പാലിറ്റി ഗാരേജിലേക്ക് പിടിച്ചു കൊണ്ടു പോകാനുള്ള സാധ്യതയുണ്ട്.