തനിമ കുവൈത്ത് 2023ലെ “പുതുവത്സരത്തനിമ” ജനുവരി 5നു വ്യാഴാഴ്ച്ച വൈകീട്ട് 5:30നു അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ അരങ്ങേറും. ഡിസംബർ മാസം അബ്ബാസിയയിൽ സംഘടിപ്പിച്ച വർണ്ണാഭമായ ബിൽഡിംഗ് ഡെകറേഷൻ മത്സര വിജയികൾക്ക് സമാനദാനം ഉണ്ടായിരിക്കും. അതോടൊപ്പം നാടൻ കരോൾ മത്സരവും വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കും എന്ന് പ്രൊഗ്രാം കൺവീനർ ബിനോയ് അറിയിച്ചു.
ബാംഗ്ലൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ: എബ്രഹാം മാർ സെറാഫിം
, ഇസ്ലാമിക പണ്ഡിതനും സ്പീക്കറും ആയ മുഹമ്മദ് ഷിബിലി, സാരഥി കുവൈറ്റ് സെക്രട്ടറി സൈഗാൾ സുശീലൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.