കുവൈത്ത് സിറ്റി: മഴ സമയത്ത് റോഡ് വഴിതിരിച്ചുവിടുന്ന സാഹചര്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ വാഹന യാത്രക്കാർ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. വാഹനങ്ങൾ പെട്ടെന്ന് നിർത്തുമ്പോൾ ഉണ്ടായേക്കാവുന്ന കൂട്ടിയിടിക്കൽ ഒഴിവാക്കുന്നതിനായി ഓരോ വാഹനങ്ങൾക്കുമിടയിൽ സുരക്ഷിതമായ അകലം പാലിക്കണം, സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം, അമിതവേഗതയോ ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കാനും പാടില്ല, കുട്ടികൾ പിൻസീറ്റിൽ ഇരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അധികൃതർ ഊന്നിപ്പറഞ്ഞു. വെള്ളക്കെട്ടുള്ള റോഡുകളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശവും അധികൃതർ നൽകിയിട്ടുണ്ട്.
Home Middle East Kuwait മഴ സമയങ്ങളിൽ വാഹന യാത്രക്കാർ സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം