അനധികൃത സ്വകാര്യ ട്യൂഷൻ, കടുത്ത നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം

0
27

കുവൈത്ത് സിറ്റി :  അനധികൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾക്ക് എതിരെ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം നടപടി സ്വീകരിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ അധ്യാപകരും സ്വകാര്യ ട്യൂഷൻ നൽകുന്നത് അവസാനിപ്പിക്കണം. സ്വകാര്യ ട്യൂഷൻ നടത്തുന്ന അധ്യാപകരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സിവിൽ ഐ. ഡി പകർപ്പുകൾ ഉൾപ്പടെ വിദ്യാഭ്യാസ മന്ത്രാലയം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.