സാൽമിയയിൽ നടന്ന റെയ്ഡുകളിൽ നിരവധി പ്രവാസികൾ അറസ്റ്റിലായി

0
27

കുവൈത്ത് സിറ്റി: കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം),  മുനിസിപ്പാലിറ്റി, ആഭ്യന്തര, വാണിജ്യ, ഇൻഫർമേഷൻ മന്ത്രാലയങ്ങൾക്കൊപ്പം സാലിമയയിൽ ഹോട്ടലുകളും ഹോട്ടൽ അപ്പാർട്ട്മെന്റുകളും കേന്ദ്രീകരിച്ച് റെയ്ഡ് നടത്തി.അനുമതി ഇല്ലാതെ നടത്തുന്ന പ്രവർത്തനങ്ങൾ പരിശോധക്കാനായിരുന്നു റെയ്ഡ്. തൊഴിൽ മാർക്കറ്റ് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലാളികളെ കണ്ടെത്തുന്നതിനായാണ് പരിശോധന കാമ്പെയ്‌നെന്ന് PAM എംപ്ലോയ്‌മെന്റ് പ്രൊട്ടക്ഷൻ സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഫഹദ് മുറാദ് പ്രതികരിച്ചു. ലൈസൻസില്ലാത്ത ഹോട്ടലുകളിലും യഥാർത്ഥ സ്പോൺസർമാർ അല്ലാതെയുള്ള  തൊഴിലുടമകൾക്കുവേണ്ടിയും ജോലി ചെയ്യുന്ന നിരവധി പുരുഷന്മാരെയും സ്ത്രീകളെയും ഈ കാമ്പെയ്‌നിലൂടെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു.