കുവൈത്തിൽ 834 പ്ലസ് ടു വിദ്യാർഥികളെ പരീക്ഷയെഴുതുന്നതിൽ നിന്ന് വിലക്കി

0
25

കുവൈത്ത് സിറ്റി: കോപ്പിയടിച്ച് പിടിയിലായ 834 പ്ലസ് ടു വിദ്യാർത്ഥികളെ മന്ത്രാലയം പരീക്ഷാഹാളിൽ പ്രവേശിക്കുന്നതിനും പരീക്ഷ എഴുതുന്നതിനും വിലക്കേർപ്പെടുത്തി. രണ്ട് ദിവസത്തിനുള്ളിൽ കോപ്പിയടി കാരണം 834 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതെ വന്നതായി എക്സാം സെൻട്രൽ കൺട്രോൾ റിപ്പോർട്ട് നൽകി, അതേസമയം ശാസ്ത്ര, സാഹിത്യ, മത വിദ്യാഭ്യാസ മേഖലകളിൽ 3,907 വിദ്യാർത്ഥികൾ പരീക്ഷകൾക്ക് ഹാജരായില്ല എന്നും  റിപ്പോർട്ട് ചെയ്തിതിട്ടുണ്ട്.

411 സയൻസ് വിദ്യാർത്ഥികളെ പരീക്ഷയിൽ നിന്നും വിലക്കിയിട്ടുണ്ട്. മാത്തമാറ്റിക് അക്കൗണ്ടിൽ 247 പേരും അറബിക് അക്കൗണ്ടിൽ 164 പേരും ആണ്. ആദ്യ രണ്ട് ദിവസങ്ങളിൽ സാഹിത്യ വിഭാഗത്തിൽ 408 തട്ടിപ്പ് കേസുകൾ കണ്ടെത്തി, ഫ്രഞ്ച് ഭാഷാ പരീക്ഷയിൽ 217 കേസുകളും അറബി ഭാഷയിൽ 191 കേസുകളും പിടികൂടി. മതപരമായ പരീക്ഷയുമായി ബന്ധപ്പെട്ട് കോപ്പിയടിച്ചത് 15 വിദ്യാർത്ഥികളാണ്.

ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പ് പ്രതിഭാസമായി മാറിയിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ബാഹ്യ ഇയർ കനാലിൽ  ചെറിയ ഹെഡ്‌ഫോണുകൾ വച്ചാണ് ചിലർ കോപ്പിയടിക്കാൻ ശ്രമിക്കുന്നത്. ചിലർക്ക് രക്ഷിതാക്കൾ തന്നെയാണ് പുറത്തിരുന്ന് ഗാഡ്ജറ്റ് വഴി കോപ്പിയടിക്കാൻ സഹായിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ ആരോപിച്ചു.