കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമ വിരുദ്ധമായി പ്രതിഷേധിച്ചതിന് 18 പേർ പിടിയിൽ. പൗരന്‍മാരും ബദൗനികളുമാണ് പിടിയിലായത്. ഇവരെ റിമാന്റ് ചെയ്യാന്‍ പ്രൊസിക്യൂഷൻ ഉത്തരവിട്ടു. ഗോത്രവര്‍ഗ സമൂഹത്തിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവരാണ് പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരോട് പ്രതിഷേധ നടപടികള്‍ അവസാനിപ്പിക്കാന്‍ പോലിസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിന് കൂട്ടാക്കാതെ പ്രതിഷേധം തുടര്‍ന്നതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വാർത്തയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആദ്യം നാലു പേരാണ് പിടിയിലായത്. പിന്നീട് 14 പേരെ കൂടി അറസ്റ്റ്ചെയ്തു. അറസ്റ്റിലായ മൂന്നു പേര്‍ കുവൈറ്റില്‍ ഈ മാസം 29ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുണ്ട്.
കേസില്‍ ഇനിയും മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്നും അവരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായും പബ്ലിക് പ്രൊസിക്യൂഷനെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.