വിദ്യാഭ്യാസ മന്ത്രാലയം 200 ഓളം പ്രവാസി അധ്യാപകരെ വകുപ്പ് നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കും

കുവൈത്ത് സിറ്റി: രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തിലും അർദ്ധവർഷ അവധിക്ക് ശേഷവും വിദ്യാഭ്യാസ മന്ത്രാലയം ഏകദേശം 200 പ്രവാസി അധ്യാപകരെ വകുപ്പിന്റെ നേതൃത്വ സ്ഥാന ചുമതലകളിൽ നിന്ന് നീക്കം ചെയ്യും. സ്വദേശിവൽക്കരണം നടപടികളുടെ ഭാഗമായാണ് ഇതെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രമോഷനുകൾ കാത്തിരിക്കുന്ന കുവൈത്തികൾ വകുപ്പ് തല ചുമതല ഏറ്റെടുക്കുമെന്നാണ് സൂചന.

പ്രവാസി ഡിപ്പാർട്ട്മെൻറ് മേധാവികൾ എന്ന തലത്തിൽ നിന്ന് അധ്യാപകർ എന്ന  അവരുടെ മുൻ പദവിയിലേക്ക് മടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വിശദീകരിച്ചു. നിരവധി കുവൈത്തികൾ പ്രമോഷണൽ ഇന്റർവ്യൂവിൽ വിജയിച്ചതായും  അധികൃതർ ചൂണ്ടിക്കാട്ടി.