മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്തു

0
25

സ്വതന്ത്ര ഇന്ത്യയുടെ 74ാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വി ആർ കാസർഗോഡ് കൂട്ടായ്മ 2023ജനുവരി 27 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക് 12 മണി വരെ ഫഹാഹീൽ മെഡക്സ് മെഡിക്കൽ സെന്ററിൽ വെച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
മെഡക്സ് മെഡിക്കൽ സെന്ററിൽ നടന്ന ലളിതമായ ചടങ്ങിൽ മെഡക്സ് ജനറൽ മാനേജർ ഇമ്തിയാസ് അഹമ്മദ്, ടെക്നിക്കൽ മാനേജർ ജുനൈസ് കോയിമ്മ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. വിയാർ കാസർഗോഡ് കോർഡിനേറ്റർമാരായ കുതുബ്ദീൻ, അഷറഫ് കൂച്ചാനം, സെമിയുള്ള, സുരേഷ് കൊളവയൽ, മുഹമ്മദലി കടിഞ്ഞുമൂല, കബീർ മഞ്ഞംപാറ, രാജേഷ് ഓമന, സുബൈർ കാടംകോഡ്, യൂസഫ് ഓർച്ച, ഗംഗാധരൻ കെ പി, ഷാനവാസ് പി എച്ച് എന്നിവർ സംബ്ബന്ധിച്ചു.
മെഡിക്കൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിനായി 96602365, 97494035, 99148209 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.