കുവൈത്ത് സിറ്റി: ഖൈതാനിൽ വിദ്യാർത്ഥികളെ പീഡിപ്പിച്ച പ്രവാസി അധ്യാപകന് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചു. ഈജിപ്ത് സ്വദേശിയായ ഇസ്ലാമിക അധ്യാപകനാണ് വധശിക്ഷ. 50 ഓളം കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ പീഡിപ്പിച്ച പാകിസ്ഥാൻ സ്വദേശിയായ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിനെ സമീപിച്ചതോടെയാണ് ക്രൂരത പുറം ലോകം അറിയുന്നത്.