കൊറോണയുടെ പുതിയ വകഭേദം XBB 1.5 കുവൈറ്റിൽ സ്ഥിരീകരിച്ചു

0
38

കുവൈറ്റ് സിറ്റി : കൊറോണയുടെ പുതിയ വകഭേദമായ XBB 1.5 കുവൈതൽ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങൾ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതേസമയം,രാജ്യത്തെ ആരോഗ്യ സാഹചര്യം തൃപ്തികരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. മുഖാവരണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും രോഗ ലക്ഷണം ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകരുതെന്നും പ്രതിരോധ വാക്സിൻ ഏവരും പൂർണമായി സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.