ആർട്ടിക്കിൾ 24 വിസ അനുവദിക്കുന്നതും പുതുക്കുന്നതും താത്ക്കാലികമായി നിർത്തി വെച്ചു

0
27

കുവൈത്ത് സിറ്റി : ആർട്ടിക്കിൾ 24 വിഭാഗത്തിൽ (സ്വന്തം സ്പോൺസർഷിപ്പ്) വിസ അനുവദിക്കുന്നതും, പുതുക്കുന്നതും കുവൈത്തിൽ താൽക്കാലികമായി നിർത്തിവെച്ചു. പതിനായിരത്തോളം പ്രവാസികൾ ശരിയായ രീതിയിൽ അല്ലാതെ ആർട്ടിക്കിൽ 24 വിസ കരസ്ഥമാക്കി എന്ന സംശയത്തെ തുടർന്ന് ആണ് നടപടി. ഈ സാഹചര്യത്തിൽ നേരത്തെ താമസ രേഖ ലഭിച്ചവരുടെ ഫയലുകൾ സൂക്ഷമായി പരിശോധിക്കുവാൻ ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിസിനസ്സ്കാർ, ബിസിനസ്സ് പങ്കാളികൾ, ആശ്രിത വിസയിൽ കഴിയവേ ജയിൽ ശിക്ഷക്ക് വിധേയരായവരുടെ ഭാര്യമാർ മുതലായ വിഭാഗങ്ങൾക്ക് ആയിരുന്നു ആർട്ടിക്കിൾ 24 പ്രകാരമുള്ള താമസരേഖ അനുവദിച്ചിരുന്നത്.

നിയമപരമായി അല്ലാതെ വിസ കരസ്ഥമാക്കിയവരെ കണ്ടെത്താൻ റെസിഡൻസി അഫയേഴ്സ് വിഭാഗം സമഗ്രമായ അവലോകന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. റെസിഡൻസി ആൻഡ് നാഷണാലിറ്റി അഫയേഴ്സ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, ഫവാസ് അൽ-മഷാന്റെ അംഗീകാര പ്രകാരം മാത്രമേ ഈ വിഭാഗത്തിൽ ഉൾപ്പെട്ട താമസ രേഖ പുതുക്കി നൽകുകയോ അല്ലെങ്കിൽ പുതിയ താമസ രേഖ അനുവദിക്കുകയോ ചെയ്യുള്ളുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്