നിയമം ലംഘിച്ച് ഹോം ഡെലിവറി ജോലിചെയ്യുന്ന ആർട്ടികിൾ 20 തൊഴിലാളികളെ നാടുകടത്തും

0
26

കുവൈറ്റ് സിറ്റി: ഹോം ഡെലിവറി ജീവനക്കരുമായ് ബന്ധപ്പെട്ട് 2023 ജനുവരി 1 മുതൽ നടപ്പാക്കിയ പുതിയ നിയമം പാലിക്കുന്നതിൽ പല സ്ഥാപനങ്ങളും പരാജയപ്പെട്ടതായ്  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (ജിടിഡി) ഉദ്ധരിച്ച് അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.  യൂണിഫോം വേണം,  ഡെലിവറി വാഹനങ്ങളിൽ കമ്പനിയുടെ സ്റ്റിക്കർ പ്രദർശിപ്പിക്കണം, ഡെലിവറി തൊഴിലാളിയെ കമ്പനി സ്പോൺസർ ചെയ്യണം.

ആർട്ടിക്കിൾ 20 തൊഴിലാളികളെ ഹോം ഡെലിവറി മേഖലയിൽ ജോലി ചെയ്യരുത് എന്നി പുതിയ നിയമങ്ങൾ പാലിക്കപെടുന്നില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ആഭ്യന്തര, മുനിസിപ്പാലിറ്റി മന്ത്രാലയം, ഫുഡ് അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതി നിയമലംഘകരെ കണ്ടെത്തുന്നതിന് പരിശോധന കാമ്പെയ്‌നുകൾ ശക്തമാക്കുമെന്നും വാർത്തയിൽ പറയുന്നു.

ഡെലിവെറി കമ്പനിയുടെ റസിഡൻസി ഇല്ലാത്ത തൊഴിലാളികളെയോ ആർട്ടിക്കിൾ 20 (ഗാർഹിക തൊഴിലാളികൾ)  വർക്ക് പെർമിറ്റ്  ഉള്ളവരെയോ നിയമം ലംഘിച്ച് പിടിച്ചാൽ ലൈസൻസുകൾ പിൻവലിക്കുകയും നാട് കടത്തുകയും ചെയ്യും . ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന 300-ലധികം ഗാർഹിക തൊഴിലാളികളെ  രണ്ടാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.