ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ബരാക് അൽ ഷീതനെതിരെ ഗ്രില്ലിംഗ് മോഷൻ

0
37
The National Assembly.

കുവൈറ്റ്സിറ്റി : കുവൈറ്റ്  ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ബരാക് അൽ ഷീതനെതിരെ പാർലമെൻ്റ് അംഗം ജെനൻ ബു ഷെഹ്‌രി ഗ്രില്ലിംഗ് മോഷൻ ഫയൽ ചെയ്തു.

അരോപണങ്ങൾ – മന്ത്രിമാർ, നിയമസഭാംഗങ്ങൾ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് അസാധാരണമായ ശമ്പളവും പെൻഷനും നൽകാൻ മന്ത്രിമാരുടെ കൗൺസിലിനെ അനുവദിക്കുന്ന നിയമ നമ്പർ 61/1976 ലെ ആർട്ടിക്കിൾ 80 ദുരുപയോഗം ചെയ്യുന്നു.

– വ്യവസ്ഥകൾ പാലിക്കാതെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിയമനം.  2022 നവംബർ 7 ന് കൗൺസിൽ പുറപ്പെടുവിച്ച ഇത്തരം നിയമനം സംബന്ധിച്ച് പാർലമെൻ്റ് അംഗം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു

– സർക്കാരിന്റെയും ദേശീയ അസംബ്ലിയുടെയും മുൻഗണനകൾ ഏകീകരിക്കുന്നതിൽ മന്ത്രി പരാജയപ്പെട്ടു