കുവൈത്ത് സിറ്റി: ഡെലിവറി കമ്പനികൾ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം .ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഡെലിവറി വാഹനത്തിന്റെ ഡ്രൈവർക്ക് ഫുഡ് അതോറിറ്റി നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.എല്ലാ ഡെലിവറി വാഹനങ്ങളിലും കമ്പനി സ്റ്റിക്കർ പതിച്ചിരിക്കണം. അതോടൊപ്പം ഡെലിവറി വാഹന ഡ്രൈവർമാരുടെ റസിഡൻസി രേഖ അവർ ജോലി ചെയ്യുന്ന അതേ കമ്പനിയിലായിരിക്കണം. ജോലി സമയത്ത് ഇവർ നിർബന്ധമായും യൂണിഫോം ധരിച്ചിരിക്കുകയും വേണം. ഈ പുതിയ മാർഗനിർദേശങ്ങൾ 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. നിർദ്ദേശങ്ങൾ പാലിക്കാത്ത കമ്പനികളുടെ ലൈസൻസ് പിൻവലിക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Home Middle East Kuwait കുവൈത്തിൽ ഡെലിവറി വാഹന ഡ്രൈവർമാർക്ക് ഫുഡ് അതോറിറ്റിയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി MOl