കുവൈറ്റ് സിറ്റി: ദോഹ ചാലറ്റുകൾക്ക് സമീപം പാർക്ക് ചെയ്ത കാറിൽ മദ്യക്കുപ്പിയുമായി പിടികൂടിയ പ്രവാസികളെ നാടുകടത്തും. 35 കാരനായ സിറിയൻ പ്രവാസിയെയും 41 കാരനായ ഫിലിപ്പീൻസ് പ്രവാസിയെയുമാണ് നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്തത്.
ദോഹയിലെ ചാലറ്റുകൾക്ക് സമീപം പട്രോളിംഗിനിടെ പോലീസ് ബീച്ചിന് മുന്നിൽ ഒരു കാർ പാർക്ക് ശ്രദ്ധിച്ചു, ഒരു പുരുഷനും സ്ത്രീയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ സമീപിച്ചപ്പോൾ ഇരുവരും മദ്യപിച്ചിരുന്നതായി കണ്ടെത്തി. കാർ പരിശോധനയിൽ ഒരു കുപ്പി മദ്യവും കണ്ടെത്തുകയായിരുന്നു.