ഫിൻറാസിൽ കെട്ടിടത്തിൽ തീപ്പിടുത്തം, നാലുപേരെ രക്ഷപ്പെടുത്തി

0
28

കുവൈറ്റ് സിറ്റി: ഫിൻറാസിൽ കെട്ടിടത്തിൽ തീപ്പിടുത്തം. ആറാം നിലയിലെ അപ്പാർട്ട്മെന്റിലായിരുന്നു തീപിടിച്ചത്. ഇതിനകത്ത് കുടുങ്ങിയ നാലുപേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി.അൽ-ഖുറൈൻ, അൽ-മംഗഫ് അഗ്നിശമന കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.കെട്ടിടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് അടിയന്തര ചികിത്സലഭ്യമാക്കി