കുവൈറ്റ് സിറ്റി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുട്ടികളിലെ മയക്കു മരുന്ന് ഉപയോഗം സംബന്ധിച്ച് 340-ലധികം റിപ്പോർട്ടുകളാണ് ലഭിച്ചത്. ലഹരിക്ക് അടിമപ്പെട്ട മക്കളെ പറ്റി പൗരന്മാരും പ്രവാസികളായ രക്ഷിതാക്കൾ ആണ് വിവരം നൽകിയത്. നിലവിലെ സാഹചര്യത്തിൽ നിന്ന് കുട്ടികളെ തങ്ങൾക്ക് തിരുത്താൻ കഴിയുന്നില്ല എന്ന അവസ്ഥയിലാണ് പലരും കുട്ടികളുടെ ചികിത്സിക്കും പുനരധിവസത്തിനുമായി ബന്ധപ്പെട്ട അധികാരികളെ സമീപിച്ചത്.
ലഹരിക്ക് അടിമപ്പെട്ട ഒരാൾ സ്വയം പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ ഹാജരാകുകയോ കുടുംബം അയാളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ, ആ വ്യക്തിയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കകയും ചികിത്സയ്ക്കും പുനരധിവാസത്തിനും വിധേയമാക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി