എൻ എസ് എസ് കുവൈറ്റ് മന്നം ജയന്തി 2023 ഫ്ലെയർ പ്രകാശനം ചെയ്തു

0
25

കുവൈറ്റ് സിറ്റി : നായർ സർവീസ് സൊസൈറ്റി കുവൈറ്റ് ഫെബ്രുവരി 17 നു സംഘടിപ്പിക്കുന്ന മന്നം ജയന്തി 2023 ആഘോഷപരിപാടികളുടെ ഫ്ലെയറിന്റെ പ്രകാശനം ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീനാഥ് ശ്രീകുമാർ നിർവ്വഹിച്ചു. ലുലു എക്സ്ചേഞ്ച് ഹെഡ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ എൻ.എസ്.എസ്. കുവൈറ്റ് പ്രസിഡന്റ പ്രതാപ് ചന്ദ്രൻ, ജനറൽ സെക്രട്ടറി കാർത്തിക് നാരായണൻ , ട്രെഷറർ അശോക് കുമാർ പിള്ള , പബ്ലിസിറ്റി കൺവീനർ രാജേഷ് കുമാർ , വൈസ് പ്രസിഡന്റ് സന്ദീപ് പിള്ള, വനിതാ സമാജം കൺവീനർ കീർത്തി സുമേഷ് , ലുലു എക്സ്ചേഞ്ച് ഓപ്പറേഷൻ മാനേജർ ഷഫാസ് അഹമ്മദ് , ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ കാർവർണൻ വരവൂർ എന്നിവർ സന്നിഹിതരായിരുന്നു.