കുവൈത്തിൽ ബാങ്കിൽ നിന്ന് 32000 ദിനാർ കൊള്ളയടിച്ച സ്വദേശി പിടിയിൽ

0
17

കുവൈത്ത്‌ സിറ്റി : ബാങ്കിൽ നിന്ന് 32000 ദിനാർ കൊള്ളയടിച്ച പ്രതി കുവൈത്തിൽ പിടിയിൽ. 27 വയസ്സുള്ള സ്വദേശി യുവാവ് ആണ് പിടിയിലായത്. ഹവല്ലിയിലെ ഒരു ഹോട്ടൽ അപ്പാർട്ട്‌മെന്റിൽ നിന്നാണു ഇയാൾ പിടിയിലായത്‌ എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞദിവസം രാവിലെ ജഹറ തൈമ പ്രദേശത്തെ ഒരു പ്രാദേശിക ബാങ്കിന്റെ ശാഖയിൽ കത്തിയുമായി എത്തിയ പ്രതി ബാങ്കിലെ സുരക്ഷാ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിക്കുകയും തുടർന്ന് കവർച്ച നടത്തി കടന്നു കളയുകയുമായിരുന്നു.