കുവൈത്ത് മുനിസിപ്പാലിറ്റി പ്രവാസികളായ 10 ജീവനക്കാരെ പിരിച്ചുവിട്ടു

0
21

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി പത്ത് പ്രവാസി ജീവനക്കാരെ തൊഴിലിൽ നിന്നും പിരിച്ചുവിട്ടു. കരാർ അടിസ്ഥാനത്തിൽ ആയിരുന്നു മുൻസിപ്പാലിറ്റിയിൽ ഇവരുടെ നിയമനം. സ്വദേശിവൽക്കരണം നടപടികളുടെ ഭാഗമായാണ് പിരിച്ചുവിട്ടത്. നാല്  കൺസൾട്ടന്റുമാരുടെയും നാല് നിയമ ഗവേഷകരുടെയും രണ്ട് മുതിർന്ന നിയമ വിദഗ്ധരുടെയും സേവനമാണ് അവസാനിപ്പിച്ചത്. കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിൻ അഹമ്മദ് അൽ മൻഫൂഹിയുടെ നിർദ്ദേശാനുസരണം ആണ് നടപടിയെന്ന് അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.