2023ലെ ആദ്യ 12 ദിവസങ്ങളിൽ സ്വകാര്യ ഭവന വിൽപ്പനയിൽ 35.8 ശതമാനം ഇടിവ്

കുവൈത്ത് സിറ്റി: നീതിന്യായ മന്ത്രാലയത്തിന്റെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട വിവരം അനുസരിച്ച്, ജനുവരി 1 നും 12 നും ഇടയിലുള്ള കാലയളവിൽ കുവൈത്തിൽ   64.42 ദശലക്ഷം ദിനാരിൻ്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ  നടന്നു. 2022-ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ,18.58 ദശലക്ഷം ദിനാർ അഥവാ 22.4% കുറഞ്ഞു. 2022 ൽ ഇത് 83 ദശലക്ഷം ദിനാർ ആയിരുന്നു.

12 ദിവസത്തിനിടെ, 543 ആയിരം ഏജൻസികളുമായുള്ള കരാറുകളിലൂടെ 63.88 ദശലക്ഷം ദിനാർ വ്യാപാരം നടന്നു,  ഇതേ കാലയളവിൽ 123 ഇടപാടുകൾ നടന്നതായും, റിപ്പോർട്ടിലുണ്ട് .41 ഡീലുകളോടെ, അൽ-അഹമ്മദി ഗവർണറേറ്റ് മൊത്തം ഡീലുകളുടെ ഏകദേശം 33.8 ശതമാനവും ഹവല്ലി 32 ഡീലുകളുമായി 26.4 ശതമാനവുമാണ് നടത്തിയത്. തൊട്ടുപിറകെ മുബാറക് അൽ-കബീർ 19 ഉം നടന്നു. അൽ-ജഹ്‌റ രണ്ട് ഡീലുകൾ മാത്രമാണ് രേഖപ്പെടുത്തിയത്.