കുവൈറ്റിലെ സർക്കാർ സ്‌കൂളുകളിൽ 12 മേജറുകളിലായി 700 പ്രവാസി അധ്യാപകരുടെ ഒഴിവ് നികത്തും

0
28

കുവൈറ്റ് സിറ്റി: 2023-2024  അധ്യയന വർഷത്തേക്ക്, കുവൈറ്റിലെ  പൊതുവിദ്യാലയങ്ങളിലെ  12 സ്പെഷ്യലൈസേഷനുകളിലായി 700 ഓളം അധ്യാപകരുടെ കുറവുണ്ട്. ഈ ഒഴിവുകളിലേക്ക് പ്രാദേശികമായി നിയമനം നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം നടപടി തുടങ്ങി.  മന്ത്രാലയം ഞായറാഴ്ച മുതൽ   ഔദ്യോഗിക വെബ്സൈറ്റ് വഴി  അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ആവശ്യമായ സ്പെഷ്യാലിറ്റികളിൽ  കുവൈറ്റികളെ  നിയമിച്ച ശേഷം, പ്രാദേശിക അധ്യാപക പരിശീലന കോളേജുകൾക്ക് q മുൻഗണന നൽകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കുവൈറ്റി സ്ത്രീകൾ ബ്ദൗൺ, ഗൾഫ് സഹകരണ കൗൺസിൽ പൗരന്മാർ , പ്രവാസികൾ എന്നിങ്ങനെ ആണ് പരിഗണന നൽകുക