കുവൈറ്റ് സിറ്റി: അൽ-വഫ്രയിലെ ഒരു കൃഷിയിടത്തൻ്റെ വേലിയിൽ വാഹനം ഇടിച്ച് മറിഞ്ഞ് ഇരുപതുകാരൻ മരിച്ചു. കുവൈറ്റ് പൗരനാണ് മരിച്ചത്. വാഹനം വേലിയിൽ ഇടിച്ച്നിയന്ത്രണം വിട്ട് വലിയ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്‌സും ആംബുലൻസും സ്ഥലത്തെത്തി വാഹനം പുറത്തെടുത്തു എങ്കിലും യുവാവ് മരിച്ചിരുന്നു.