പി കെ ഫിറോസിന്റെ അറസ്റ്റിൽ കുവൈത്ത് കെ എം സി സി പ്ര തിഷേധിച്ചു

0
44

കുവൈത്ത് സിറ്റി : ഇടത് ദുർഭരണത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാർച്ചുമായി ബന്ധപ്പെട്ടുള്ള കള്ളക്കേസിൽ പ്രതിചേർത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തനടപടിയിൽ കുവൈത്ത് കെ എം സി സി പ്ര തിഷേധിച്ചു.

നേതാക്കളെയും ,പ്രവർത്തകരെയും കേസിൽ അകപ്പെടുത്തി ജയിലിൽ അടച്ചത് കൊണ്ടു പോരാട്ടങ്ങൾ അവസാനിക്കുകയോ, സർക്കാറിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് അറുതി വരികയോ ചെയ്യുകയില്ല. സമരങ്ങളിലൂടെ ഉയർന്നു വന്ന സഖാക്കൾക്ക് സമരങ്ങളോട് പുച്ഛം തോന്നി തുടങ്ങിയെങ്കിൽ കമ്യൂണിസത്തിൽ നിന്നും സംഘിസത്തിലേക്കുള്ള നിങ്ങളുടെ വ്യതിചലനം തന്നെയാണ് അത് സൂ ചിപ്പിക്കുന്നതെന്നും കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണെത്തും ജനറൽ സെക്രട്ടറി അബ്ദുൽ റസാക്ക് പേരാബ്രയും ട്രഷറർ എം ആർ നാസർ പറഞ്ഞു.