കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക്ക് ദിന ആഘോഷ പരിപാടി സംഘടിപ്പിച്ചു

0
26

കുവൈത്ത് സിറ്റി :സമ്പന്നമായ പൈതൃകവും സംസ്കാരവുമുള്ള മനോഹരമായ രാജ്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാമെന്ന് ഇന്ത്യൻ എംബസ്സി കുവൈത്ത് ഫസ്റ്റ് സെക്രെട്ടറി കമൽ സിംഗ് റാത്തോർ പറഞ്ഞു കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ എം സി സി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

തന്റെ ഏറ്റവും തിരക്കേറിയ സമയം മാറ്റിവെച്ചു ഞങ്ങളുടെ പരിപാടിയിൽ പങ്കെടുത്ത അദ്ദേഹത്തെ കെ എം സി സി പ്രസിഡന്റ്‌ ശറഫുദ്ധീൻ കണ്ണേത് പ്രശംസിച്ചു പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ വാക്കുകൾ ഞങ്ങളുടെ മനസ്സുകളെ കൂടുതൽ പ്രകാശിപ്പിക്കുന്നതും കെ എം സി സി യുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഊർജം പകരുന്നതാണെന്നും കെ എം സി സി പ്രസിഡന്റ് പറഞ്ഞു.
നിരവധി കുടുംബങ്ങളും കെ എം സി സി പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ കുടുംബങ്ങൾക്കുള്ള ഗിഫ്റ്റുകൾ വിതരണം ചെയ്തു. അഡ്വൈസറി ബോർഡ് ചെയർമാൻ സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ആശംസാ പ്രസംഗം നടത്തി. കെ ടി പി അബ്ദുൽ റഹ്മാൻ, എൻ കെ ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്, ടി ടി ഷംസു, റസാഖ് അയ്യൂർ, ഷെരീഫ് ഒതുക്കുങ്ങൽ സംബന്ധിച്ചു.ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും വൈസ് പ്രസിഡന്റ് അസ്‌ലം കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.