കുവൈറ്റിൽ കൊല്ലപ്പെട്ട ഗാർഹിക തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

0
34

കുവൈറ്റ് സിറ്റി; കുവൈറ്റിൽ കൊല്ലപ്പെട്ട ജുലേബി കാബിലിസ് റണാറയുടെ മൃതദേഹം  ഫിലിപ്പീൻസിലേക്ക് വിട്ടുനൽകാൻ കുവൈറ്റ് സർക്കാർ അധികാരികൾ അനുമതി .ഇതോടെ ഇവരുടെ ഭൗതികാവശിഷ്ടങ്ങൾ ഉടനടി നാട്ടിലേക്ക് കൊണ്ടുപോകും. 2023 ജനുവരി 21 നായിരുന്നൂ കുവൈറ്റിലെ സാൽമി റോഡിൽ,  കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. പരിശോധയിൽപ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇര ഗർഭിണിയാണെന്ന് തെളിഞ്ഞിരുന്നു. തലയോട്ടി പിളർന്നായിരുന്നു മരണം. സംഭവത്തിൽ സ്വദേശിയായ 17കാരൻ പിടിയിലായി.

ജുലേബി 2022 ജൂലൈയിലാാണ് കുവൈറ്റിലെത്തിയത്. ജഹ്‌റയിലെ ഒരു കുവൈറ്റ് കുടുംബത്തിന്റെ ഗാർഹിക തൊഴിലാളി യായി  ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം കയറ്റി അയക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി കുവൈറ്റി ഫിലിപ്പൈൻ നയതന്ത്ര പ്രതിനിധി  ജോസ് കബ്രേര  അറിയിച്ചു.2023 ജനുവരി 27 വെള്ളിയാഴ്ച മനിലയിൽ എത്തുന്ന തരത്തിൽ ആണിത്.