നാടുകടത്തപ്പെട്ട 530 പ്രവാസികൾ അനധികൃതമായി കുവൈറ്റിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു

0
20

കുവൈറ്റ് സിറ്റി: നാടുകടത്തപ്പെട്ട 530 പ്രവാസികൾ  വ്യാജ പാസ്‌പോർട്ടിൽ  കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കാൻ ശ്രമിക്കുന്നത് തടഞ്ഞതായി അധികൃതർ. 2022-ലെ കണക്കുകൾ പ്രകാരം ആണിത് . ഇവരിൽ ഭൂരിഭാഗവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ 120 പേർ സ്ത്രീകളുമാണ് . തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയ വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് എത്തിയവരെ എയർപോർട്ടിലെ വിരലടയാള ഉപകരണങ്ങൾ തിരിച്ചറിഞ്ഞു.  .