കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരിൽ ആന്റിബോഡി പത്തു മടങ്ങ് വർദ്ധിച്ചതായി പഠനം

0
22

അടുത്തിടെ നടന്ന ഒരു ശാസ്ത്രീയ പഠനമനുസരിച്ച്, കൊറോണ വൈറസ് വാക്‌സിന്റെ മൂന്നാം ഡോസ് അല്ലെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരിൽ  രോഗ പ്രതിരോധം നൽകുന്ന ആന്റിബോഡി  ഗണ്യമായി വർദ്ധിചു . അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് അനുസരിച്ച്   മൂന്നാം ഡോസ് സ്വീകരിച്ച രോഗികൾ ആരോഗ്യമുള്ള ആളുകളെപ്പോലെ രോഗത്തിൽ നിന്ന് സംരക്ഷിക്കപ്പെട്ടു. പഠനത്തിൽ 9,000-ലധികം രക്തസാമ്പിളുകൾ ഈ പഠനത്തിൻ്റെ ഭാഗമായി പരിശോധിച്ചു.ആദ്യ രണ്ട് ഡോസുകളുമായി താരതമ്യം ചെയ്യുമ്പോൾ, ബൂസ്റ്റർ ഡോസ് ആന്റിബോഡികളുടെ 10 മടങ്ങ് വർദ്ധനവിന് കാരണമായ എന്നും റിപ്പോർട്ടിൽ പറയുന്നു