ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ക്രിസ്തുമസ് ഡെക്കറേഷൻ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

ജോയ്ആലുക്കാസ് എക്സ്ചേഞ്ച് കുവൈറ്റ് മലയാളികൾക്ക് വേണ്ടി സംഘടിപ്പിച്ച ക്രിസ്തുമസ് ഡെക്കറേഷൻ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ജോസഫ് തോമസ്, ജിയോ ജോർജ്, ജിജോ എന്നിവരാണ് ആദ്യ 3 സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ ജോയ്ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ, ബിസിനസ് ടെവേലോപ്മെന്റ്റ് ഓഫീസർ വിനീഷ് വേലായുധൻ എന്നിവർ പങ്കെടുത്തു

500 ഓളം പേരായിരുന്നു മത്സരത്തിൽ മാറ്റുരച്ചത് .  വീടുകളിൽ  ക്രിസ്തുമസ് അലങ്കാരങ്ങൾ നടത്തിയവരിൽ നിന്നും ഇതിന്റ ചിത്രങ്ങൾ ആദ്യഘട്ടത്തിൽ സ്വീകരിച്ചു. ഇതിൽ നിന്നും വിധികർത്താക്കൾ തിരഞ്ഞെടുത്ത 10 മത്സരാർത്ഥികളുടെ ക്രിസ്മസ് ഡെക്കറേഷൻ നേരിട്ട് സന്ദർശിച്ച് വിലയിരുത്തിയാണ് വിജയികളെ തെരഞ്ഞെടുത്തത്