ഫെബ്രുവരി 1 മുതൽ കുവൈത്തിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുള്ള നോട്ടീസുകൾ സഹേൽ ആപ്പിലൂടെ നൽകിത്തുടങ്ങും

0
33

കുവൈത്ത് സിറ്റി: ഫെബ്രുവരി 1 മുതൽ, കുവൈത്തിലെ സ്ഥാപനങ്ങളുമായി   ബന്ധപ്പെട്ട നിയമലംഘനങ്ങളുടെയും സമൻസുകളുടെയും  അറിയിപ്പുകൾ കുവൈറ്റ് മൊബൈൽ ഐഡി, സഹേൽ ബിസിനസ് ആപ്ലിക്കേഷനുകൾ എന്നിവ വഴി നൽകിത്തുടങ്ങും.  വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപന ഓർമ്മകളുടെ പേരിൽ ആയിരിക്കും അറിയിപ്പുകൾ ലഭിക്കുക.

ഫെബ്രുവരി 1 മുതൽ അച്ചടിച്ച സമൻസുകൾ നിർത്തലാക്കുമെന്നും ഇലക്ട്രോണിക് സമൻസുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ വെന്നും മന്ത്രാലയം അറിയിച്ചു.  ഇമെയിലും മൊബൈൽ ഫോൺ നമ്പറും ഉൾപ്പെടെ കമ്പനിയുടെ വാണിജ്യ രജിസ്റ്ററിൽ നൽകിയിട്ടുള്ള വിവരങളുടെ സമഗ്രത ഉറപ്പാക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.