തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന് പുതിയ സാരഥികൾ

0
31

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് വാർഷിക പൊതുയോഗം ഫഹാഹീൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസിഡന്റ് ശ്രീ ബിവിൻ തോമസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വനിതാവേദി സെക്രട്ടറി ശ്രീമതി വനജ രാജൻ സ്വാഗതമാശംസിച്ചു ജനറൽ സെക്രട്ടറി സിസിൽ കൃഷ്ണൻ വാർഷിക റിപ്പോർട്ടും ട്രഷറർ രജീഷ് ചിന്നൻ സാമ്പത്തിക റിപ്പോർട്ടും വനിതാ വേദി ജോയിന്റ് സെക്രട്ടറി നസീറ ഷാനവാസ് വനിതാ റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സ്റ്റീഫൻ ദേവസി, വനിതാവേദി ജനറൽ കൺവീനർ സൂസൻ സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷാനവാസ്,വിഷ്ണു കരിങ്ങാട്ടിൽ, ജയേഷ്, ജോയിന്റ് ട്രഷറർ റാഫി എരിഞ്ഞേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് 2023 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീ ആന്റോ പാണങ്ങാടൻ പ്രസിഡണ്ടായും ശ്രീ ഹരികുളങ്ങര സെക്രട്ടറിയായും, ശ്രീ ജാക്സൺ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റായി ശ്രീ രജീഷ് ചിന്നൻ,ജോയിന്റ് സെക്രട്ടറിമാരായി ശ്രീ വിനോദ്, ശ്രീ ജയേഷ്, ശ്രീ നിതിൻ ഫ്രാൻസിസ് എന്നിവരെ തിരഞ്ഞെടുത്തു ജോയിന്റ് ട്രഷററായി ശ്രീ വിനീത് വിൽസനെയും തിരഞ്ഞെടുത്തു… വനിതാവേദി ഭാരവാഹികളായി. വനിതാ ജനറൽ കൺവീനർ ശ്രീമതി ഷെറിൻ ബിജു, സെക്രട്ടറി ശ്രീമതി പ്രീന സുദർശൻ,ജോയിന്റ് സെക്രട്ടറി ശ്രീമതി വിജി ജിജോ എന്നിവരെയും യോഗം തെരഞ്ഞെടുത്തു . ശ്രീ രജീഷ് ചിന്നൻ യോഗത്തിന് നന്ദി പറഞ്ഞു