കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് മുഴുവൻ സാമ്പത്തിക കുടിശ്ശികയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വർക്ക് പെർമിറ്റ് റദ്ദാക്കൽ ഫോമിൽ വിരലടയാളം എടുക്കുന്നതിനുള്ള പുതിയ സംവിധാനം നടപ്പാക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള സേവന നിബന്ധനകൾ എല്ലാം പൂർണമായി പാലിക്കപ്പെടുന്നുവെന്നും തൊഴിലാളിക്ക് അവന്റെ സാമ്പത്തിക കുടിശ്ശിക പൂർണ്ണമായി ലഭിച്ചുവെന്നും ഉറപ്പാക്കുന്നതിന് ഈ നടപടി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൊഴിലാളിക്ക് കുടിശ്ശിക ലഭിച്ചതിന് ശേഷം മാത്രമേ വർക്ക് പെർമിറ്റ് റദ്ദാക്കൂ , തൊഴിലാളിയുടെ ഫയൽ മറ്റൊരു തൊഴിൽദാതാവിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രാബല്യത്തിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ കൈമാറ്റം നടത്താം. .