കുവൈറ്റ് സെൻട്രൽ ബാങ്ക് എക്സ്ചേഞ്ച് കമ്പനികളിൽ നിന്നും ഹൈ റിസ്ക് പണം ഇടപാടുകാരുടെ വിവരങ്ങൾ ശേഖരിക്കുന്നു

0
20

കുവൈറ്റ് സിറ്റി: ഉയർന്ന അപകടസാധ്യതയുള്ള  റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്ക് പണമിടപാട് നടത്തുന്നവരും  കള്ളപ്പണം വെളുപ്പിക്കൽ അല്ലെങ്കിൽ തീവ്രവാദത്തിന് ധനസഹായം നൽകിയതായി സംശയിക്കുന്ന  ഉപഭോക്തക്കളുടെ വിവരങ്ങൾ കൈമാറണം എന്ന് കുവൈറ്റ സെൻട്രൽ ബാങ്ക് എക്സ്ചേഞ്ച് കമ്പനികൾക്ക് നിർദേശം നൽകി. എക്‌സ്‌ചേഞ്ച് കമ്പനികൾ, ബാങ്കുകൾ, ഫിനാൻസ് കമ്പനികൾ എന്നിവ നിർദേശം മറികടക്കില്ലെന്ന്  ഉറപ്പാക്കും.ധനകാര്യ സ്ഥാപനങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങളും തീവ്രവാദ ധനസഹായം തടയുന്നതിനുള്ള ആവശ്യകതകളും പാലിക്കുന്നുണ്ടോ എന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) മെയ് മാസത്തിൽ വിലയിരുത്തും.