കുവൈറ്റ് സിറ്റി: ലോഞ്ച് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിൽ 5,000 പേർ ഹജ്ജിനയി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തു. ഹജ്ജ് സീസണൽ ഏറ്റവും കുറഞ്ഞ നിരക്കും മികച്ച സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതാൻ രജിസ്ട്രേഷനിൽ ഈ വർദ്ധനവിന് കാരണമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
രജിസ്‌ട്രേഷൻ പൂർണമായാൽ, കാരവാനുകളുടെ പേരുകൾ, ഓഫർ ചെയ്യുന്ന സേവനങ്ങൾ, ചെലവുകൾ എന്നിവ ഉൾപ്പെടെയുള്ള പൂർണ്ണമായ വിശദാംശങ്ങളടങ്ങിയ സന്ദേശങ്ങൾ രജിസ്‌ട്രേഷൻ ചെയ്യുന്നവർക്ക് ലഭിക്കും. ഇതിൽ നിന്നും അവരവർക്ക് അവശ്യമുള്ളവ തിരഞ്ഞെടുക്കാം എന്നും അധികൃതർ പറഞ്ഞു.