ജാസിം അൽ ബുദൈവി ജിസിസി കൗൺസിലിന്റെ പുതിയ സെക്രട്ടറി ജനറൽ

0
35

2023 ഫെബ്രുവരി 1 മുതൽ ജിസിസി കൗൺസിലിന്റെ പുതിയ സെക്രട്ടറി ജനറൽ ആയി ജാസിം അൽ ബുദൈവിയെ  നിയമിച്ചു. നിലവിലെ സെക്രട്ടറി ജനറൽ ഡോ.നായിഫ് ഫലാഹ് മുബാറക് അൽ ഹജ്‌റഫ്, അൽ ബുദൈവിയെ അഭിനന്ദിക്കുകയും ജനറൽ സെക്രട്ടേറിയറ്റിനെ നയിക്കുന്നതിൽ എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.

1968 ഫെബ്രുവരി 22- ന് ജനിച്ച ജാസിം മുഹമ്മദ് അൽ ബുദൈവി, 1993- ൽ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിപ്ലോമാറ്റിക് സ്റ്റഡീസിൽ ഡിപ്ലോമയും 1991- ൽ യു.എസ്.എ.യിലെ യൂട്ടാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദവും നേടി.

പിന്നീട് 1992- ൽ കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിൽ ഉപപ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഓഫീസിൽ ഡിപ്ലോമാറ്റിക് അറ്റാഷായി ചേർന്നു. 2001 ജൂണിൽ യുഎസിലെ കുവൈത്ത് എംബസിയിൽ നിയമിതനായ അദ്ദേഹം 2004- ൽ സെക്കൻഡ് സെക്രട്ടറിയിൽ നിന്ന് ഫസ്റ്റ് സെക്രട്ടറിയായും 2007- ൽ കൗൺസിലറായും ഒടുവിൽ ഡെപ്യൂട്ടി ഡെപ്യൂട്ടി ആയും സ്ഥാനക്കയറ്റം നേടി. 2011 ഒക്ടോബറിൽ ചീഫ് ഓഫ് മിഷൻ ആയിരുന്നു.  അൽ ബുദൈവി കൊറിയയിലെയും (2013-2016), ബെൽജിയത്തിലെയും കുവൈറ്റ് അംബാസഡറും നാറ്റോയുടെ (2016-2022) കുവൈറ്റ് മിഷൻ മേധാവിയുമായിരുന്നു