ഇസ്‌ലാഹി മദ്രസ്സ ഫെസ്റ്റ്-2023 ഫെബ്രുവരി 10 ന് ഔക്കാഫ് ഓഡിറ്റോറിയത്തിൽ നടക്കും

0
96

കുവൈത്ത് സിറ്റിഇന്ത്യൻ ഇസ്‌ലാഹി സെൻ്ററിന് കീഴിലുള്ള മദ്രസ്സകളുടെ ഫെസ്റ്റ് ഫെബ്രുവരി 10 റിഗ്ഗയ് ലെ ഔക്കാഫ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കമ്മിറ്റി കൺവീനർ അറിയിച്ചു. ഖുർആൻ പാരായണം, ഹിഫ് ള്, ഇസ് ലാമിക ഗാനം, പ്രബന്ധ രചന, കളറിംഗ്, കഥ പറയൽ, ചിത്ര രചന, ബാങ്ക് വിളി, ഒപ്പന, കോൽക്കളി തുടങ്ങി വിവിധ പരിപാടികൾ മത്സരത്തിനുണ്ടാകും. വിവിധ മദ്രസ്സകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ മത്സരത്തിന് മാറ്റുരക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ മദ്രസ്സ പിൻസിപ്പൾ സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു.
അബ്ദുൽ അസീസ് സലഫി,സൈദ് മുഹമ്മദ്, എൻജി. അബ്ദു റഹ്മാൻ, അനസ് മുഹമ്മദ്, ഹനൂബ്, എൻജി. ഫിറോസ്, റാഫി കതിരൂർ, ഫൈസൽ വടകര എന്നിവർ സംസാരിച്ചു. കുവൈത്തിലെ എല്ലാ ഏരിയകളിൽ നിന്നും വാഹന സൌകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 97827920, 97562375, 99060684