ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രമാണ്  കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന്’ ഡോ. രാജാ ഹരിപ്രസാദ്.

0
24

കുവൈറ്റ് സിറ്റി. ‘ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രമാണ്  കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന്’ കേരള ആർട്ട്‌ ലവേഴ്സ്  അസോസിയേഷൻ  കല കുവൈറ്റ്  44ാം വാർഷിക  സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമാപന പൊതുസമ്മേളനം ഉദ് ഘാടനം ചെയ്യ്തു കൊണ്ട് പ്രമുഖ പ്രഭാഷകൻ ഡോ.രാജാ ഹരിപ്രസാദ് പറഞ്ഞു. ഇതിനെതിരെ കേരളത്തിൽ നിന്നാണ് ശക്തമായ  ചെറുത്ത് നില്പുണ്ടാവുന്നതെന്നും, സ്വച്ഛമായി ഉറങ്ങാൻ ഭയം തോന്നുന്നൊരു കാലത്ത് തന്നെപോലുള്ളവർക്ക് ഊർജ്ജ്വം പകരുന്ന  അഭിമാനകരമായ അനുഭവമാണ് കലയുടെ സമ്മേളന നഗറിൽ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ  സ്കൂൾ  അബ്ബാസിയയിൽ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ  സ്കൂൾ  അബ്ബാസിയയിൽ വച്ച് നടന്ന   സമ്മേളനത്തിന് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ശൈമേഷ് കെ.കെ അധ്യക്ഷത വഹിച്ചു. പുതിയ ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതം ആശംസിച്ച ചടങ്ങിൽ ലോക കേരള സഭാംഗം ആർ നാഗനാഥൻ, നോർക്ക ഡയറക്ടർ ബോർഡ് അംഗം എൻ അജിത് കുമാർ എന്നിവർ അഭിവാദ്യങ്ങൾ  അർപ്പിച്ച് സംസാരിച്ചു . ട്രഷറർ അജ്നാസ് മുഹമ്മദ്,  വൈസ് പ്രസിഡന്റ് ബിജോയ്, കേന്ദ്ര കമ്മിറ്റി അംഗം ജെ സജി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ചടങ്ങിന്  ജോയിന്റ് സെക്രട്ടറി പ്രജോഷ് നന്ദി രേഖപ്പെടുത്തി.