നിബന്ധനകളോടെ കുവൈറ്റിൽ താത്കാലിക ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിക്കുമെന്ന് സൂചന

കുവൈത്ത് സിറ്റി: തന്റെ അടുത്ത ബന്ധുക്കളിൽ ഒരാളെ ഡ്രൈവിംഗ് പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്ന  പൗരന് താൽക്കാലിക ലൈസൻസ് അനുവദിച്ചതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് അൽ-നവാഫിൻ്റെ നിർദ്ദേശാനുസരണം ആണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. “താൽക്കാലിക” ഡ്രൈവിംഗ് ലൈസൻസ് പെർമിറ്റിന് അപേക്ഷിക്കുന്നയാൾക്ക് കുറഞ്ഞത് അഞ്ച് വർഷത്തേക്ക് അനുവദിച്ച സാധുവായ  ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണമെന്ന്  വ്യവസ്ഥ ചെയ്തതായി പത്ര റിപ്പോർട്ടിൽ ഉണ്ട്.