ഇന്ന് മുതൽ 17 ആരോഗ്യ കേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസ് ലഭിക്കും

0
27

കുവൈറ്റ് സിറ്റി: ബുധനാഴ്ച മുതൽ ആരോഗ്യ മന്ത്രാലയം 17 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി കോവിഡ് പ്രതിരോധത്തിനുള്ള ബൂസ്റ്റർ ഡോസ് വാക്സിനേഷൻ നൽകി തുടങ്ങും. ഇതിൻ്റെ ഭാഗമായി വാക്സിൻ നൽകുന്ന ആരോഗ്യ പ്രവർത്തകർക്കായി ചൊവ്വാഴ്ച പരിശീലനം നൽകിയിരുന്നു.

വാക്സിനേഷൻ ലഭ്യമാകുന്ന കേന്ദ്രങ്ങൾ ചുവടെ നൽകുന്നു –

കാപിറ്റൽ ഗവർണറേറ്റ് : ഷെയ്ഖ ഫത്തൂഹ് സൽമാൻ അൽ-സബ ഹെൽത്ത് സെന്റർ (ഷാമിയ),ജാസിം അൽ-വാസാൻ ഹെൽത്ത് സെന്റർ (മൻസൂരിയ ) ജാബർ അൽ-അഹമ്മദ് ഹെൽത്ത് സെന്റർ.

ഫർവാനിയ ഗവർണറേറ്റ് : അൽഒമരിയ, അബ്ദുല്ല അൽ-മുബാറക്, അൽ-അൻദലൂസ് ഹെൽത്ത് സെന്റർ.

ഹവല്ലി ഗവർണറേറ്റ് : സൽവ സ്പെഷ്യലിസ്റ്റ് ഹെൽത്ത് സെന്റർ, മഹ്മൂദ് ഹാജി ഹൈദർ ഹെൽത്ത് സെന്റർ, റുമൈതിയ സ്പെഷ്യലിസ്റ്റ് സെന്റർ.

അഹമ്മദി ഗവര്ണറേറ്റ് : ജാസിം അൽ-വസാൻ ഹെൽത്ത് സെന്റർ, ഫഹാഹീൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ് സെന്റർ ഫിന്താസ് ഹെൽത്ത് സെന്റർ.

മുബാറക് അൽ-കബീർ ഗവർണറേറ്റ് : അൽ-അദാൻ സ്പെഷ്യലിസ്റ്റ് സെന്റർ.

ജഹ്റ ഗവർണറേറ്റ് : അൽ നയീം , അൽ-ഒയൂൺ, സ’ അദ് അൽ-അബ്ദുള്ള ഹെൽത്ത് സെന്ററർ.