വില്യം ഷേക്സ്പിയറിന്റെ ‘മാക്ബത്തിനു” തനിമ കുവൈത്ത്‌ അരങ്ങൊരുക്കുന്നു

0
16

 

തനിമ കുവൈത്ത് അവതരിപ്പിക്കുന്നവില്യം ഷേക്സ്പിയറിന്റെ ‘മാക്ബത്’ എന്ന നാടകത്തിന്റെ
പൂജയും പരിശീലന ഉത്ഘാടനവും, 2023 ഫെബ്രുവരി ഒന്നാം തീയതി വൈകുന്നേരം 7.00 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നിർവ്വഹിക്കപ്പെട്ടു.

കുമാരി മാളവിക വിജേഷ് പ്രാർത്ഥനാ ഗീതം ആലപിച്ചു.
നാടകത്തനിമ കൺവീനർ ശ്രീ. ജേക്കബ് വർഗീസ് സ്വാഗതം ആശംസിച്ചു. ‘മാക്ബത്’ സംവിധായകൻ ശ്രീ. ബാബുജി ബത്തേരി ആമുഖപ്രഭാഷണത്തിൽ ഈ നാടകത്തിന്റെ ഇതിവൃത്തം വിശദീകരിച്ചു. ബഹ്റൈൻ എക്സ്ചേഞ്ച് സി.ഈ.ഓ. ശ്രീ. മാത്യൂസ് വർഗീസ്, മെട്രോ മെഡിക്കൽസ് ചെയർമാൻ ശ്രീ. മുസ്തഫ ഹംസ, ഗൾഫ് അഡ്വാൻസ്ഡ് കമ്പനി സി. ഇ. ഓ. ശ്രീ. കെ. എസ്. വർഗീസ്, ഫ്ലെയിം ഇൻറർനാഷണൽ എം.ഡി ശ്രീ എബ്രഹാം ഇലഞ്ഞിക്കൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ. ജോയൽ ജേക്കബ്, തനിമ ജനറൽ കൺവീനർ ശ്രീ. ബാബുജി ബത്തേരി, നാടകത്തനിമ കൺവീനർ ശ്രീ. ജേക്കബ് വർഗീസ്, നാടകത്തനിമ ജോയിന്റ് കൺവീനർ ശ്രീ.കുമാർ തൃത്താല എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. നാടകത്തിന്റെ പൂജാകർമ്മം ശ്രീ.കുമാർ തൃത്താല നിർവഹിച്ചു.
കുവൈത്തിലെ പ്രമുഖ നാടകപ്രവർത്തകരും സാമൂഹ്യ പ്രവർത്തകരുമായ
ഷെമേജ് കുമാർ, ചെസ്സിൽ രാമപുരം, സുരേഷ് കെ.പി, നിക്സൺ ജോർജ്, പ്രമോദ് മേനോൻ, ജിജു, ഉഷാ ദിലീപ്, ടീനാ സോണി, പൗർണ്ണമി സംഗീത്
എന്നിവർ ആശംസകൾ അർപ്പിച്ചു. നാടക പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, മാധ്യമ സുഹൃത്തുക്കൾ, തനിമയുടെ അഭ്യുദയകാംക്ഷികൾ എന്നിവർ ഉൾപ്പെടെ വ്യത്യസ്ഥമായ സദസ്സ് പരിപാടിയെ പ്രൗഢഗംഭീരമാക്കി. മൂന്ന് മാസം നീണ്ട് നിൽക്കുന്ന പരിശീലനത്തിനൊടുവിൽ, 2023 ഏപ്രിൽ 21,22,23 തീയതികളിൽ മൂന്ന് പ്രദർശനം, ജലീബ് അൽ ഷ്ടവേക്ക് കുവൈറ്റ് ഇന്ത്യൻ സ്കൂൾ ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. ‘മാക്ബത്’ സഹസംവിധായകൻ ശ്രീ. ജോണി കുന്നിൽ നന്ദി പ്രകാശനം നിർവഹിച്ചു.