ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ തലയിൽ നിന്നും വെടിയുണ്ട പുറത്തെടുത്തു

0
37

കുവൈത്ത് സിറ്റി: ജഹ്‌റയിലെ ഒരു വിവാഹ ആഘോഷത്തിനിടെ വെടിയുതിർത്തത് കുട്ടിയുടെ തലയിൽ കൊണ്ടിരുന്നു .   ഇബ്‌ൻ സീന ഹോസ്പിറ്റൽ ന്യൂറോ സർജൻ ഡോ. ഹമദ് ജബർ അൽ-എനേസി  ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയിലൂടെ ഈ വെടിയുണ്ട വിജയകരമായി പുറത്തെടുത്തു.

കുട്ടി തന്റെ വീടിന്റെ കോമ്പൗണ്ടിൽ മറ്റു കുട്ടികളുമായി കളിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അൽ-റായ് ദിനപത്രം  റിപ്പോർട്ട് ചെയ്തു.  കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും വലതുവശം ചലിപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഭാവിയിൽ അംഗവൈകല്യം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും ഡോ അൽ-എനിസി പറഞ്ഞു.

ട്രെയിനി ഡോ. യൂസഫ് അബു സിഡോയ്‌ക്കൊപ്പം ഒന്നര മണിക്കൂർ സമയമെടുത്താണ് കുട്ടിയുടെ, തലയിലെ രക്തസ്രാവം നിർത്താനും ബുള്ളറ്റ് പുറത്തെടുക്കാനും സധിച്ചതെന്ന് അൽ-എനിസി പറഞ്ഞു.