‘നോട്ടം 2023’ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

0
46

 

കേരള അസോസിയേഷൻ കുവൈറ്റ്‌ 10മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ “നോട്ടം 2023” മാർച്ച്‌ 17 വെള്ളിയാഴ്ച്ച, ആസ്‌പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ അബ്ബാസിയയിൽ അരങ്ങേറി.

പ്രശസ്ത സിനിമാതാരം ജയൻ ചേർത്തല മുഖ്യ അതിഥി ആയിരുന്നു. മുൻ എം.എൽ.എ സത്യൻ മൊകേരി മേള ഉത്ഘാടനം ചെയ്തു.അസോസിയേഷൻ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ബേബി ഔസഫ് അധ്യക്ഷൻ ആയിരുന്നു, ഫെസ്റ്റിവൽ കൺവീനർ വിനോദ് വലൂപറമ്പിൽ ഫെസ്റ്റിവലിനെ കുറിച്ച് സംസാരിച്ചു. മെഡക്സ് സി ഇ ഒ & പ്രസിഡന്റ്‌ മുഹമ്ദലി വി പി, നീൽസജ് എം ഡി C.A.രജീഷ് ചിന്നൻ , അസോസിയേഷൻ കോർഡിനേറ്റർ പ്രവീൺ നന്ദിലത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നോട്ടം കൺവീനർ ശ്രീലാൽ മുരളി നന്ദിയും രേഖപെടുത്തി.

പ്രശസ്ത ഫിലിം നിരൂപകൻ ഡോ.സി.എസ് വെങ്കിടേശ്വരൻ, ഛായഗ്രാഹകൻ സണ്ണി ജോസഫ്, സിനിമാതാരം സജിത മഠത്തിൽ, എന്നിവർ ജൂറി അംഗങ്ങൾ ആയി ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തു. University of Wisconsin-Madison, അസിസ്റ്റന്റ്‌ പ്രൊഫസർ ഡോ. ദർശന ശ്രീധർ പ്രവാസികളുടെ സിനിമാ സംസ്‌കാരത്തെക്കുറിച്ചും, നോട്ടം ഫിലിം ഫെസ്റ്റിവലിനെക്കുറിച്ചുമെല്ലാം സംസാരിച്ചു.

പ്രദർശന വിഭാഗം, മത്സര വിഭാഗം, ഓപ്പൺ ഫോറം എന്നിങ്ങിനെയായി മേളയെ തരം തിരിച്ചിരുന്നു. സ്റ്റുഡന്റസ് കാറ്റഗറിയിലുള്ള 3 സിനിമകൾ ഉൾപ്പെടെ 30 സിനിമകൾ ആണ് ഇത്തവണ നോട്ടത്തിൽ മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്. കുവൈറ്റിൽ നിന്നുതന്നെയാണ് ഭൂരിഭാഗം സിനിമകൾ എങ്കിലും, നാട്ടിൽ നിന്നും, മറ്റു ജിസിസിയിൽ നിന്നുമുള്ള സിനിമകളും നോട്ടം മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നു..

ഗ്രാൻഡ് ജൂറി അവാർഡ് മുഹമ്മദ് സാലി സംവിധാനം ചെയ്ത മുലാഖാത്ത്, മികച്ച പ്രവാസി ഫിലിം സന്തോഷ്‌ പുറക്കാട്ടിരിയുടെ കുരുക്ക്, മികച്ച പ്രേക്ഷക ചിത്രങ്ങളായി ടി കെ ശരണ്യദേവിയുടെ ചെസ്റ്റ് നമ്പർ 1315, നിഷാദ് കാട്ടൂരിന്റെ പാശവും പങ്കിട്ടു. സ്റ്റുഡന്റസ് കാറ്റഗറിയിൽ ഹബീൽ ഹർഷാദ് സംവിധാനം ചെയ്ത സമം ആണ് മികച്ച സിനിമ. മികച്ച സംവിധായകൻ പ്രദീപ്‌ മാണ്ടൂർ ( തൊണ്ടിയച്ചമ്മ), മികച്ച നടൻ അനൂപ് വർഗീസ് (ആന്തരീകം, സാന്റോ), മികച്ച നടി ആഗ്ന കെ അലക്സാണ്ടർ ( മേഖങ്ങൾക്ക് മുകളിലായി), സ്ക്രീപ്റ്റ് ശരത്കുമാർ ശശിധരൻ ( ആക്കം), എഡിറ്റർ മിട്ടു ജോസഫ് ( മൊട്ട പൊട്ടിയ കേസ്), സിനിമാട്ടോഗ്രാഫർ വിജു ആന്റണി (മുലാഖാത്ത് ), സൗണ്ട് ഡിസൈനർ രഘു ഇരിക്കൂർ ( തൊണ്ടിയച്ഛമ്മ ), പ്രൊഡക്ഷൻ ഡിസൈൻ അജിത് പുതുപ്പള്ളി ( അളിയന്റെ ആയിരം), രാജീവ്‌ ദേവാനന്ദനം (പാശം), മികച്ച ബാലതാരങ്ങൾ യാറ മെഹറിഷ് ജാവേദ് ( ഡോറ), ഷയാൻ ഷംനാസ് ( ഫ്ലഷ് ഔട്ട്‌ )

ജൂറി സ്പെഷൻ മെൻഷനുകൾ:
സംവിധാനം – ഹബീൽ ഹർഷാദ്‌ ( സമം), ഷൈജു പ്രേം (സ്പർശം).
സ്ക്രിപ്‌റ്റ്‌ – പ്രദീപ്‌ വാസു (യെസ്‌ പ്രൊസീഡ്‌)

സിനിമപ്രേമികൾക്കായി മാർച്ച്‌ 18 ന് ശനിയാഴ്ച വൈകീട്ട് 7 മണിമുതൽ ജൂറി അംഗങ്ങൾ നയിച്ച ടെക്നിക്കൽ വർക് ഷോപ്പ് അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വെച്ചും നടന്നു.

മേളക്ക് ബൈജു കെ തോമസ്,ഉണ്ണിമായ ഉണ്ണികൃഷ്ണൻ,സമദ് സലാം, ഷാജി രഘുവരൻ, ഉബൈദ് പള്ളുരുത്തി, മഞ്ജു മോഹനൻ, ഷംനാദ്, അമൃത് സെൻ, ശ്രീഹരിബ്, ഷീബ അലക്സ്, ഹരീഷ് രാഘവൻ, യാസർ പതിയിൽ, ഷീബ, ശൈലേഷ്,ഷീല എന്നിവർ നേതൃത്വം നൽകി.

നോട്ടം 2023 വിജയിപ്പിച്ച ഓരോരുത്തരോടുമുള്ള സ്നേഹവും കടപ്പാടുംഈ വാർത്തകുറിപ്പിലൂടെ രേഖപെടുത്തുന്നു…