കുവൈറ്റ് സിറ്റി ഇന്ത്യൻ എംബസി ഔട്ട്‌സോഴ്‌സിംഗ് സെന്ററിന്റെ പ്രവർത്തന സമയത്തിൽ മാറ്റം

കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിലെ ഇന്ത്യൻ എംബസി കോൺസുലർ, പാസ്‌പോർട്ട്, വിസ ഔട്ട്‌സോഴ്‌സിംഗ് സെന്ററായ BLS ഇന്റർനാഷണൽ ഇന്ന് ഉച്ചയ്ക്ക് 12മണി മുതൽ മാത്രമേ പ്രവർത്തനം ആരംഭിക്കു.  രാത്രി 8 വരെ തുറന്ന് പ്രവർത്തിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. അവസാന ടോക്കൺ 7:15 PM-ന് നൽകും. പ്രവർത്തന സമയത്തിലുള്ള ഈ മാറ്റം ഫെബ്രുവരി 4 ശനിയാഴ്ച മാത്രമാണെന്നും അധികൃതർ പറഞ്ഞു . ഫഹാഹീലിലെയും ജിലീബ് അൽ ഷൗക്കിലെയും മറ്റെല്ലാ കേന്ദ്രങ്ങളും മുമ്പത്തെ ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കും.