കുവൈത്ത് സിറ്റി : കുവൈത്തിൽ പെയ്ത കനത്ത മഴയിൽ പലഇടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി പ്രധാന റോഡുകൾ അടച്ചു പൂട്ടുകയും ചെയ്തു.ഫർവാനിയ, ഹവല്ലി, കേപിറ്റൽ, ജഹ്റ ഗവർണറേറ്റുകളിലൂടെ കടന്നു പോകുന്ന പല പ്രധാന റോഡുകളാണ് ഇന്നലെ അടച്ചത്.ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു.
ഞായറാഴ്ച വൈകിട്ട് പെയ്ത മഴയെത്തുടർന്ന് ചില സ്കൂളുകളിൽ ഭാഗികമായി വെള്ളക്കെട്ട് രൂപപ്പെട്ടെങ്കിലും അധ്യയനം സാധാരണ നിലയിൽ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നൂ.