കൊല്ലപ്പെട്ട ഫിലിപ്പിനോ യുവതിയുടെ കുടുംബം സ്പോൺസറുടെ ബ്ലഡ് മണി നിരസിച്ചു

0
23

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഫിലിപ്പിനോ യുവതിയുടെ  കുടുംബം തൊഴിലുടമയുടെ ” ബ്ലഡ് മണി” വാഗ്ദാനം നിരസിച്ചു.  തൊഴിലുടമയുടെ മകൻ നടത്തിയ കൊലപാതകത്തിന് അവരിൽ നിന്ന് തങ്ങൾ  ഒരു തുകയും സ്വീകരിക്കില്ലെന്ന്  കൊല്ലപ്പെട്ട ജൂലിബി റണാറയുടെ (35) പിതാവ് സ്ഥിരീകരിച്ചതായി ഫിലിപ്പിനോ സെനറ്റർ, റാഫി ടൾഫോ പറഞ്ഞു.

“എത്ര പണം നൽകിയാലും എന്റെ മകളുടെ ജീവന് നൽകാൻ കഴിയില്ല. ഒരു ഒത്തുതീർപ്പും സ്വീകരിക്കാതെ ഞങ്ങൾ നീതിയുടെ വഴിയേ ആണ്. ഒരു ജീവന് പകരം ജീവൻ ,” എന്ന് റണാരയുടെ പിതാവ് പറഞ്ഞതായി  ടൾഫോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.