കുവൈറ്റ് സിറ്റി വിശുദ്ധ റമദാന്‍ മാസം അവസാന പത്ത് ദിവസങ്ങളിലേക്ക് കടന്ന ശേഷം ഉംറ തീർത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വർധനവ്. കുവൈത്തില്‍ നിന്നും സൗദിയിലേക്കുള്ള വിമാന സർവ്വീസ് വർധിച്ചതും ഇതിന് സഹായകമായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഡിമാന്‍റ് വർധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കില്‍ 40 ശതമാനത്തോളം വർധവുണ്ടായി. വിശുദ്ധ മാസത്തിന്‍റെ ആദ്യ പത്ത് ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് സാധാരണ 150-200 ദിനാർ വരെയും വാരാന്ത്യങ്ങളില്‍ 300-500 ദിനാർ വരെയും ആയിരുന്നു. തുടർന്നുള്ള പത്ത് ദിവസങ്ങളില്‍ സാധാരണ ദിവസങ്ങളില്‍ 200-300 ദിനാറും വാരാന്ത്യത്തില്ും അവധി ദിവസങ്ങളിലും 300-500 ദിനാർ വരെയുമായി. റമദാന്‍ മാസത്തിലെ അവസാന 10 ദിവസങ്ങളിലേക്ക് കടന്നതോടെ ടിക്കറ്റ് ലഭിക്കാനില്ലാത്ത സ്ത്ഥിതി വിശേഷമാണ്. ടിക്കറ്റ് നിരക്കാണെങ്കില്‍ 2000-3000 ദിനാർ വരെ കുതിച്ച് കയറുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലിത് മൂന്ന് മുതല്‍ 5 ദിനാർ വരെ ആയി.
വിമാന നിരക്കില്‍ മാത്രമല്ല റോഡ് മാർഗമുള്ള യാത്രകള്‍ക്കും നിരക്ക് വർധനയുണ്ട്. റമദാന്‍റെ തുടക്കത്തില്‍ 90 ദിനാർ ഉണ്ടായിരുന്ന വില അവസാന പത്ത് ദിവസങ്ങളിലെത്തിയതോടെ 150 ദിനാറായി. വിസ , താമസം, യാത്ര എന്നിവ ഉള്‍പ്പടെയാണിത്.