മരുന്നുകൾ ഇറക്കുമതി ചെയുന്നതിന് കുവൈത്ത് ആരോഗ്യമന്ത്രാലയം 6.3 ദശലക്ഷം ദിനാർ ചെലവഴിക്കും

0
26

കുവൈത്ത് സിറ്റി: വിദേശത്തുനിന്നും മരുന്നുകൾ ഇറക്കുമതി ചെയുന്നതിന് 6.3 ദശലക്ഷം കുവൈത്ത് ദിനാർ ആരോഗ്യമന്ത്രാലയം ചെലവഴിക്കും. കൃത്യമായി മരുന്നുകൾ ശേഖരിച്ച് സംരക്ഷിക്കുന്നതിനും രോഗികൾക്ക് അവരുടെ മരുന്നുകൾ സ്ഥിരമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി  മരുന്നുകളും മെഡിക്കൽ സപ്ലൈകളും ഇറക്കുമതി ചെയ്യുന്നത് തുടരുമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

പ്രമേഹ രോഗികൾക്കുള്ള കുത്തിവയ്പ്പുകൾക്ക് 3.8 ദശലക്ഷം ദിനാറും, കാൻസർ രോഗികൾക്കുള്ള സിറിഞ്ചുകൾ എന്നിവ വാങ്ങുന്നതിന് 768,000 ദിനാറും,  ശ്വാസകോശ രോഗികൾക്ക് ” ഇൻഹേലർ വാങ്ങുന്നതിന് 1.5  ദശലക്ഷം ദിനാർ ചെലവഴിക്കാനും മന്ത്രാലയത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. 275,000 ദിനാറിന് ആന്റിബയോട്ടിക്കു ഇഞ്ചക്ഷനുകൾ ഇറക്കുമതി ചെയ്യുന്ന നടപടിക്രമങ്ങൾ രാജ്യത്ത് പുരോഗമിക്കുകയാണ് എന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.